പ്രാഥമിക ക്രിമിനല്‍ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് മദ്യപാനം കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറഞ്ഞത്. മദ്യപിച്ചുവെന്ന് സമ്മതിച്ച മൂവരും അറിവില്ലായ്മ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു. 

അബുദാബി: റോഡില്‍ വെച്ച് മദ്യപിച്ചതിന് പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി ശിക്ഷ വധിച്ചു. ഏഷ്യക്കാരായ മൂന്ന് പേരോടും കോടതി 10,000 ദിര്‍ഹം വീതം പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രത്യക അനുമതിയില്ലാതെ യുഎഇയില്‍ മദ്യപിക്കുന്നത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

പ്രാഥമിക ക്രിമിനല്‍ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് മദ്യപാനം കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറഞ്ഞത്. മദ്യപിച്ചുവെന്ന് സമ്മതിച്ച മൂവരും അറിവില്ലായ്മ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചു. യുഎയില്‍ എത്തിയിട്ട് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. അനുമതിയില്ലായെ മദ്യപിക്കുന്നത് കുറ്റമാണെന്ന് അറിയില്ലായിരുന്നു. കുറഞ്ഞ വരുമാനക്കാരായ തങ്ങള്‍ക്ക് ഇത്ര വലിയ പിഴ അടയ്ക്കാന്‍ നിവൃത്തിയില്ലെന്നും ഇവര്‍ പറഞ്ഞു.

കേസ് ഏപ്രില്‍ 23ന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. അതുവരെ പ്രതികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.