തുണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കെട്ടിടത്തിന്റെ സീലിങില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അബൂഫാതിറയില്‍ പ്രവാസി ആത്മഹത്യ ചെയ്‍തു. തുണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കെട്ടിടത്തിന്റെ സീലിങില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിശദപരിശോധനക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.