ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഖാലിദിയയിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി കൈമാറി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. കുവൈത്തില്‍ ഒരാഴ്‍ചയ്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
