റിയാദ്​: ഹൃദയാഘാതം മൂലം തമിഴ്‍നാട് സ്വദേശി നിര്യാതനായി. തഞ്ചാവൂർ തിരുവിടച്ചേരി സ്വദേശി മോഹൻ (50) ആണ് റിയാദിൽ നിന്നും 600 കിലോമീറ്റർ അകലെ വാദി ദവാസറിന് സമീപം സുലൈയിലിൽ മരിച്ചത്​. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്​: പരേതനായ സാമിനാഥൻ, മാതാവ്​: പദ്​മാവതി, ഭാര്യ: പരേതയായ സുമതി, മകൾ: സൂര്യ. മരണാനന്തര 
നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.