നേപ്പാൾ സ്വദേശി തീർഥരാജ് ഗൗതം ആണ് മരിച്ചത്
അജ്മാൻ: യുഎഇയിൽ പ്രവാസിക്ക് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി തീർഥരാജ് ഗൗതം ആണ് മരിച്ചത്. 36 വയസ്സായിരുന്നു. അജ്മാനിൽ റോഡരികിലൂടെ നടന്ന് പോകുമ്പോൾ പിന്നിൽ നിന്നും വന്ന വാഹനമിടിച്ചാണ് ഇദ്ദേഹം മരിച്ചത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസമായി അജ്മാനിലെ ഫുഡ് ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ജീവാനന്തു ഗൗതം. മാതാവ്: തുംകല. ഭാര്യ: ഈശ്വരി ബത്തായി ഗൗതം. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.


