Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി ഡോക്ടർ മരിച്ചു

രോഗബാധിതനായി ആശുപത്രിയിലായ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് ഭാര്യ രേഖാപ്രസാദും മകൾ ഡോ. റോഷ്നിയും സൗദിയിൽ എത്തിയെങ്കിലും അതിന് മുമ്പ്​ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു.​ 

expatriate doctor died in saudi arabia due to covid
Author
Riyadh Saudi Arabia, First Published Jul 27, 2021, 7:46 PM IST

റിയാദ്​: ഇന്ത്യൻ ഡോക്ടർ സൗദി അറേബ്യയിൽ കൊവിഡ്​ ബാധിച്ച്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിലെ അസീർ മെഡിക്കൽ കോളേജിൽ ബ്രെയിൻ ആൻഡ് ന്യൂറോ സർജനായിരുന്ന ബിഹാർ പാറ്റ്ന സ്വദേശി  ഡോ. അരുൺകുമാർ പ്രസാദ് (66) ആണ്​ മരിച്ചത്​. അസീർ മെഡിക്കൽ കോളജിൽ 10 വർഷത്തോളമായി സേവനം അനുഷ്‍ഠിക്കുകയായിരുന്നു. 

രോഗബാധിതനായി ആശുപത്രിയിലായ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് ഭാര്യ രേഖാപ്രസാദും മകൾ ഡോ. റോഷ്നിയും സൗദിയിൽ എത്തിയെങ്കിലും അതിന് മുമ്പ്​ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു.​ മറ്റൊരു മകൾ രശ്‍മിയും മകൻ അഖിലും നാട്ടിലാണ്. മരണാനന്തര നടപടികൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ അംഗങ്ങളായ ഹനീഫ് മഞ്ചേശ്വരവും ഡോ. ഖുർശിദ് ഖാൻ കാശ്‍മീരും രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios