ഞായറാഴ് വൈകുന്നേരം ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ഹുഫൂഫ് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം രാത്രി 10 മണിയോടെ തിരിച്ചെത്തുകയും ചെയ്തു. 

റിയാദ്: ശ്വാസതടസം കാരണം കന്യാകുമാരി സ്വദേശി സൗദി അറേബ്യയിൽ (Saudi Arabia) മരിച്ചു. നവോദയ കലാസാംസ്കാരിക വേദി അബ്ഖൈഖ് മത്താര്‍ യൂനിറ്റ് അംഗമായ രാമചന്ദ്രന്‍ സ്വാമി പിള്ളൈ (58) ആണ് തിങ്കളാഴ്ച (Monday) രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നിര്യാതനായത്. 

ഞായറാഴ് വൈകുന്നേരം ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ഹുഫൂഫ് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സക്ക് ശേഷം രാത്രി 10 മണിയോടെ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ പുലർച്ചെ മൂന്നോടെ വീണ്ടും ശ്വാസ തടസ്സം അനുഭപ്പെട്ടതിനെ തുടർന്ന് അബ്ഖൈഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒമ്പത് വര്‍ഷത്തോളമായി അബ്ഖൈഖ് ഐന്താറില്‍ നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം അബ്ഖൈഖ് ജനറല്‍ ആശുപതിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക്‌ അബ്ഖൈഖ് നവോദയ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചു. മരിച്ച രാമചന്ദ്രന്‍ സ്വാമി പിള്ളക്ക് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.