മസ്‍ക്കറ്റ്: കൊവിഡ് ബാധിച്ച് മസ്‍കറ്റില്‍  മലയാളി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി പുത്തൂര്‍വീട്ടില്‍ പി കെ ജോയിയാണ് (62) മരിച്ചത്. ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് പത്തു പേരാണ്. രാജ്യത്തെ മരണസംഖ്യ 318 ആയി ഉയര്‍ന്നു. ഇന്ന് 1157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 933 പേര്‍ ഒമാന്‍ സ്വദേശികളാണ്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66661 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 44004  പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.