ജോലിസ്ഥലത്തെ സൂപ്പര്‍വൈസറാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ചത്.  സുരക്ഷാ ഉദ്യോഗസ്ഥരും റെഡ് ക്രസന്റ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

റിയാദ്: സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് വിദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. അജ്‍യാദ് ഡിസ്‍ട്രിക്ടിലെ വികസന പദ്ധതി പ്രദേശത്ത് വാച്ച്‍മാനായി ജോലി ചെയ്‍തിരുന്ന 50 വയസുകാരനായ ഈജിപ്‍തുകാരനാണ് മരിച്ചത്.

ജോലിസ്ഥലത്തെ സൂപ്പര്‍വൈസറാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരും റെഡ് ക്രസന്റ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 12 മണിക്കൂര്‍ മുമ്പാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മാറ്റി. പൊലീസും പബ്ലിക് പ്രോസിക്യൂഷനും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.