Asianet News MalayalamAsianet News Malayalam

മുൻ പ്രവാസി സാമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി

റിയാദിൽ മിറ്റ്സുബിഷി ഇലക്ട്രിക് എലിവേറ്റർ കമ്പനിയിൽ അഡ്മിനിസ്‍ട്രേഷൻ മാനേജർ പദവിയിൽ നിന്ന് വിരമിച്ച ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. 

expatriate social worker died in kerala
Author
Riyadh Saudi Arabia, First Published Jun 2, 2021, 7:16 PM IST

റിയാദ്: സൗദി അറേബ്യയിലെ മുൻ മലയാളി സാമൂഹികപ്രവർത്തകൻ പൊന്നാനി സ്വദേശി പി.വി. അബ്ദുൽ ഖാദർ ഹാജി നാട്ടിൽ നിര്യാതനായി. പരേതരായ എം.എ. അസീസ്, മറിയം ദമ്പതികളുടെ മകനായ ഇദ്ദേഹം റിയാദിൽ ദീർഘകാലം പ്രവാസിയായിരുന്നു. റിയാദ് പൊന്നാനി വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്നു. 

റിയാദിൽ മിറ്റ്സുബിഷി ഇലക്ട്രിക് എലിവേറ്റർ കമ്പനിയിൽ അഡ്മിനിസ്‍ട്രേഷൻ മാനേജർ പദവിയിൽ നിന്ന് വിരമിച്ച ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇതിനിടയിലും നാട്ടിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഭാര്യ: ഫാത്തിമ, മക്കൾ: ഷബീർ ബാബു (ജിദ്ദ), ഷാജി (മക്ക), മുംതാസ്. മരുമക്കൾ: ഉസ്മാൻ മാസ്റ്റർ, റാഷിദ, ഷെറിഹ. 

Follow Us:
Download App:
  • android
  • ios