മറ്റ് സുഹൃത്തുക്കളോടൊപ്പമായിരുന്നു യുവതി അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 44 വയസുകാരിയായ വിദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഫിലിപ്പൈന്‍സ് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയത്. 

മറ്റ് സുഹൃത്തുക്കളോടൊപ്പമായിരുന്നു യുവതി അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. കയറുപയോഗിച്ച് കുരുക്കുണ്ടാക്കി കെട്ടിടത്തിന്റെ സീലിങില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്തുക്കളിലൊരാളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.