മസ്‌കറ്റ്: ഒമാനില്‍ താമസസ്ഥലത്ത് തയ്യല്‍ ജോലി ചെയ്ത വിദേശികള്‍ അറസ്റ്റില്‍. ബര്‍ക്ക നഗരസഭയും റോയല്‍ ഒമാന്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് തചെയ്തത്.  

സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഒമാനില്‍ ഒരു മാസത്തിലേറെയായി തയ്യല്‍ കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ താമസസ്ഥലത്തിരുന്ന് തയ്യല്‍ ജോലികള്‍ ചെയ്തത്. ഇവരുടെ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More: ജോലി പോകും; ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി