മസ്‍കത്ത്: ഇപ്പോള്‍ വിദേശത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് ഒമാനിലെ വിസ അവരവരുടെ നാട്ടില്‍ നിന്നുതന്നെ പുതുക്കാം. വ്യാഴാഴ്‍ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേണല്‍ അലി അല്‍ സുലൈമാനിയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ റോയല്‍ ഒമാന്‍ പൊലീസ് നിരവധി സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്തിന് പുറത്താണെങ്കില്‍ പോലും പ്രവാസിക്ക് വിസ പുതുക്കാന്‍ അവസരം നല്‍കിയതും ഇതിലുള്‍പ്പെടുന്നു. 180 ദിവസത്തിലധികം വിദേശത്ത് തങ്ങിയവര്‍ക്കും വിസ പുതുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എല്ലാത്തരം വിസകളും ലഭ്യവുമാണ്. 10 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസകളും രണ്ട് വര്‍ഷത്തേക്കുള്ള താമസ വിസയുമടക്കം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.