കുവൈത്ത് സിറ്റി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കുമെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇത്തരം അപേക്ഷകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവെച്ചാലും അംഗീകരിക്കില്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന ചില പ്രവാസി ജീവനക്കാരുടെ കരാര്‍ അവസാനിപ്പിച്ച ശേഷം ഇവരെ പ്രത്യേക കരാറുണ്ടാക്കി വീണ്ടും നിയമിക്കാന്‍ അപേക്ഷ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷന്‍. ഇത്തരം അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ അവ നിരസിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ശക്തമായ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് പോകുകയാണ് കുവൈത്ത് ഇപ്പോള്‍.