Asianet News MalayalamAsianet News Malayalam

Men Arrested for Fraud : പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; ആറ് പ്രവാസികള്‍ അറസ്റ്റില്‍

തട്ടിപ്പിന് സംഘം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍, ഇരകളില്‍ നിന്ന് അവര്‍ തട്ടിയെടുത്ത സ്വര്‍ണ ഉരുപ്പിടികള്‍ എന്നിവയും ഇവരുടെ പക്കല്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.

expats arrested for fraud in Oman
Author
Muscat, First Published Jan 23, 2022, 7:48 PM IST

മസ്‌കറ്റ്: തട്ടിപ്പു (fraud)നടത്തിയ ആറ് വിദേശികളെ റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ പൗരത്വമുള്ള ആറ് വിദേശികളെയാണ്  മസ്‌കറ്റ് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടിയത്. പണം ഇരട്ടിപ്പിച്ചു നല്‍കുമെന്ന് ഇരകള്‍ക്ക് വ്യാജ വാഗ്ദാനം  നല്‍കി നിരവധിയാള്‍ക്കാരെ കബളിപ്പിച്ച കുറ്റത്തിനാണു അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് സംഘം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍, ഇരകളില്‍ നിന്ന് അവര്‍ തട്ടിയെടുത്ത സ്വര്‍ണ ഉരുപ്പിടികള്‍ എന്നിവയും ഇവരുടെ പക്കല്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് പിടിച്ചെടുക്കുകയുണ്ടായി. ആറുപേര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios