മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. 83 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗും 15 കിലോഗ്രാം മോര്‍ഫിനുമാണ് പിടിച്ചെടുത്തത്. 

മസ്‍കത്ത്: ഒമാനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ലഹരി വിരുദ്ധ വിഭാഗം കോസ്റ്റ് ഗാര്‍ഡ് എന്നിവയുമായി ചേര്‍ന്ന് സൗത്ത്‌ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇവരെ പിടികൂടിയത്.

മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. 83 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗും 15 കിലോഗ്രാം മോര്‍ഫിനുമാണ് പിടിച്ചെടുത്തത്. അഞ്ച് പേര്‍ക്കുമെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും പൊലീസ് പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.