മസ്കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് മേഖലയിലെ ഒരു കൃഷി സ്ഥലത്ത് വനത്തിലെ മരങ്ങള്‍ കത്തിച്ചു ചാര്‍ക്കോളാക്കി മാറ്റി വില്പനക്ക് തയ്യാറാക്കിയ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ്  അറസ്റ്റു ചെയ്തു. ഗവര്‍ണറേറ്റിലെ പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് നിയമലംഘകരെ കണ്ടെത്തിയത്.

വിപണിയില്‍ വിലപ്പനക്കും വിതരണത്തിനുമായി തയ്യാറാക്കിയ ടണ്‍ കണക്കിന് കരി( ചാര്‍ക്കോള്‍ ) പൊലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പരിസ്ഥിതി വകുപ്പ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.