ഇത് ഭരണപരമായ 55 / 2017 വകുപ്പിന്റെ ലംഘനമാണെന്ന് നഗരസഭ കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: മസ്‌കറ്റ് നഗരസഭയുടെ അനുമതിയില്ലാതെ വീടുകളില്‍ വസ്ത്രങ്ങള്‍ തയ്ച്ച് നല്‍കിയിരുന്ന പ്രവാസികള്‍ പിടിയില്‍. നഗരസഭയുടെ പരിശോധനാ സംഘം ഗോബ്രയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഇത് ഭരണപരമായ 55 / 2017 വകുപ്പിന്റെ ലംഘനമാണെന്ന് നഗരസഭ കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.