വിദേശികൾ ഫൈനൽ എക്സിറ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ ഇഖാമയുടെ കാലാവധി ശ്രദ്ധിക്കണം.

റിയാദ്: സൗദിയിലുള്ള വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കാൻ ഇഖാമക്ക് 30 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്ന് സൗദി പാസ്‌പോർട്ട് (ജവാസത്) അധികൃതർ അറിയിച്ചു. ഫൈനൽ എക്സിറ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ ഇഖാമയുടെ കാലാവധി ശ്രദ്ധിക്കണമെന്ന് പാസ്പോർട്ട് വകുപ്പ് അറിയിച്ചു. 

ഇഖാമയുടെ സാധുത 30 ദിവസത്തിൽ കുറവാണെങ്കിൽ ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യാൻ കഴിയില്ല. ഇഖാമ പുതുക്കിയാൽ മാത്രമേ ഫൈനൽ എക്‌സിറ്റ് വിസ നൽകാനാവൂ എന്നും അധികൃതർ വ്യക്തമാക്കി. ഇഖാമയുടെ കാലാവധി 30 ദിവസത്തിൽ കൂടുതലും 60 ദിവസത്തിൽ താഴെയുമാണെങ്കിൽ ഫൈനൽ എക്സിറ്റ് വിസ നൽകാനാകും. എക്സിറ്റ് വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന കാലയളവാണ്. ഇഖാമയുടെ കാലാവധി 60 ദിവസമോ അതിൽ കൂടുതലോ ആണെങ്കിൽ ഫൈനൽ എക്സിറ്റ് വിസയുടെ പരമാവധി കാലാവധി 60 ദിവസമാണ്. അതിനുള്ളിൽ രാജ്യം വിടണം. 

Read Also -  5 വർഷത്തെ കാത്തിരിപ്പ്, മുടങ്ങാതെ ടിക്കറ്റെടുത്തു; നിനച്ചിരിക്കാതെ മലയാളിക്ക് ഭാഗ്യമെത്തി, കൈവന്നത് കോടികൾ

ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടലുകളായ അബ്ഷിർ, അബ്ഷിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവ വഴി ഫൈനൽ എക്‌സിറ്റ് വിസ ലഭ്യമാകും. ഈ സേവനം സൗജന്യമാണ്. ഫീസില്ലാതെ നേടാനാകുമെന്നും പാസ്പോർട്ട് വകുപ്പ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം