ന്യുട്രീഷ്യനിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, എക്സ്‍റേ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലാണ് ഇപ്പോള്‍ പൂര്‍ണ്ണമായ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. 

മസ്‍കറ്റ്: ഒമാനില്‍ ആരോഗ്യ മേഖലയിലെ മൂന്ന് തസ്തികകളില്‍ പൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനമായി. സ്വദേശി പ്രാതിനിധ്യം ഉറപ്പുവരുത്തുക വഴി മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്ന തീരുമാനങ്ങളുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം മുന്നോട്ടുപോവുകയാണ്.

ആരോഗ്യ മന്ത്രാലയത്തിലെ വിവിധ തസ്തികകളില്‍ ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. നഴ്സിങ് രംഗത്ത് സ്വദേശികളെ ലഭ്യമായിത്തുടങ്ങിയത് മുതല്‍ വിദേശികളെ ഒഴിവാക്കുന്നുണ്ട്. ന്യുട്രീഷ്യനിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, എക്സ്‍റേ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലാണ് ഇപ്പോള്‍ പൂര്‍ണ്ണമായ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. മൂന്ന് തസ്തികകളിലേക്കും സ്വദേശികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജനുവരി 10ന് മുന്‍പ് അപേക്ഷിക്കണമെന്നാണ് അറിയിപ്പ്. സ്വദേശികള്‍ ജോലിക്ക് എത്തുന്നതോടെ വിദേശികളെ ഒഴിവാക്കും.