സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ക്ക് ദുബായില്‍ ജോലി വാഗ്ദാനം ലഭിച്ചത്. എന്നാല്‍ ദുബായിലെത്തിയതോടെ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാപനമോ ജോലിയോ ഇവിടെ ഇല്ലെന്ന് മനസിലായി.
ദുബായ്: ഇന്റര്‍നെറ്റിലൂടെ ലഭിച്ച തൊഴില്‍ വാഗ്ദാനം വിശ്വസിച്ച് ദുബായിലെത്തിയ ഒന്‍പത് വിദേശികളെ രക്ഷിച്ചു. ഇല്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനെത്തിയ ഫിലിപ്പൈന്‍ വനിതകളാണ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്.
സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ക്ക് ദുബായില്‍ ജോലി വാഗ്ദാനം ലഭിച്ചത്. എന്നാല്‍ ദുബായിലെത്തിയതോടെ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാപനമോ ജോലിയോ ഇവിടെ ഇല്ലെന്ന് മനസിലായി. തുടര്‍ന്ന് വാഗ്ദാനം നല്‍കിയവരുമായി ബന്ധപ്പെട്ടപ്പോള്‍ ഇറാഖിലേക്ക് പോകണമെന്നും അവിടെയാണ് ജോലിയെന്നും പറഞ്ഞു. വിസയില്ലാതെ ഇറാഖിലേക്ക് കടക്കാന്‍ ഇവര്‍ ശ്രമിച്ചുവരികായിരുന്നു. ഇതിനിടെയാണ് ഇവരെ കണ്ടെത്തിയതും തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചതും.
ഓണ്‍ലൈനായി ലഭിക്കുന്ന തൊഴിലവസരങ്ങളുടെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് യുഎഇ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്.
