സോഷ്യൽ മീഡിയ വഴി പരസ്യം നല്‍കിയാണ് വ്യാജ ഹജ്ജ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 

റിയാദ്: വ്യാജ ഹജ്ജ് സ്ഥാപനങ്ങളുടെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പുനടത്തിയ രണ്ട് വിദേശികളെ പ്രത്യേക കോടതി 16 മാസം വീതം തടവിന് ശിക്ഷിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികൾക്കെതിരായ കുറ്റപത്രം പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഹജ്ജ് തീർഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി തട്ടിപ്പും നിയമലംഘനങ്ങളും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളുടെയോ ലൈസൻസ് ഇല്ലാത്ത ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെയോ കെണിയിൽ വീഴരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം