Asianet News MalayalamAsianet News Malayalam

ഇളവ് അവസാനിച്ചു; യുഎഇയിലെ പ്രവാസികളില്‍ വിസ പുതുക്കാത്തവര്‍ ഇന്നുമുതല്‍ പിഴ അടയ്ക്കണം

കാലാവധി അവസാനിച്ച ശേഷം ആദ്യ ദിവസം 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസും 25 ദിര്‍ഹവുമാണ് ഓവര്‍സ്റ്റേ ഫൈന്‍. കൊവിഡ് കാരണം ജോലി നഷ്ടമായ നിരവധിപ്പേര്‍ ഇതിനോടകം നാട്ടിലേക്ക് മടങ്ങുകയോ മറ്റ് ജോലികള്‍ അന്വേഷിക്കാനായി ടൂറിസ്റ്റ് വിസയിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. 

expired residence visa holders in uae liable to pay Overstay fine from today
Author
Abu Dhabi - United Arab Emirates, First Published Oct 11, 2020, 3:20 PM IST

അബുദാബി: മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍. ഇന്നു മുതല്‍ പിഴ അടച്ചാല്‍ മാത്രമെ നാട്ടിലേക്ക് മടങ്ങാനും വിസ നിയമാനുസൃതമാക്കാനും സാധിക്കൂ.

വിസാ കാലാവധി സ്വമേധയാ ദീര്‍ഘിപ്പിക്കാനുള്ള മുന്‍തീരുമാനങ്ങള്‍ യുഎഇ ക്യാബിനറ്റ് റദ്ദാക്കിയ ശേഷം ജൂലൈ 12 മുതല്‍ വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12ന് ഇടയ്ക്ക് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിഡാണ് ഒക്ടോബര്‍ പത്തിന് അവസാനിച്ചത്.

വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് പുതിയ തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധാരണ പോലെ ഒരു മാസത്തെ സമയം ലഭിക്കും. കാലാവധി അവസാനിച്ച ശേഷം ആദ്യ ദിവസം125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസും 25 ദിര്‍ഹവുമാണ് ഓവര്‍സ്റ്റേ ഫൈന്‍. കൊവിഡ് കാരണം ജോലി നഷ്ടമായ നിരവധിപ്പേര്‍ ഇതിനോടകം നാട്ടിലേക്ക് മടങ്ങുകയോ മറ്റ് ജോലികള്‍ അന്വേഷിക്കാനായി ടൂറിസ്റ്റ് വിസയിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios