വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ഖര്‍ജ് നഗരത്തിന് പുറത്തെ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്.

റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരത്തിന് സമീപം സ്‌ഫോടനം. നഗരത്തില്‍ നിന്ന് എണ്‍പതോളം കിലോമീറ്ററകലെ അല്‍ഖര്‍ജിലെ സൈനികോപകരണ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ചെ 5.10നാണ് സ്ഫോടനം.

വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ഖര്‍ജ് നഗരത്തിന് പുറത്തെ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. ജീവഹാനിയോ പരിക്കോ ഇല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona