Asianet News MalayalamAsianet News Malayalam

വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ചൊവ്വാഴ്ച ഒമാനിലെത്തും

ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് ഒമാനെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്‍കാരികവുമായെല്ലാം ഉറ്റ ബന്ധമാണുള്ളതെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

External Affairs Minister  S Jaishankar visits Oman on Dec 24
Author
Muscat, First Published Dec 22, 2019, 8:02 PM IST

മസ്കത്ത്: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൊവ്വാഴ്ച ഒമാന്‍ സന്ദര്‍ശിക്കും. ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്‍ദുല്ലയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് പുറമെ സമുദ്രഗതാഗത രംഗത്തെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഒമാനും ഒപ്പുവെയ്ക്കും. മസ്‍കത്തിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിക്കമെന്ന് ഒമാന്‍ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. 

ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് ഒമാനെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്‍കാരികവുമായെല്ലാം ഉറ്റ ബന്ധമാണുള്ളതെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. 2019-19 വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ 5 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios