അബുദാബിയിലേക്കുള്ള ശൈഖ് സായിദ് റോഡിലെ സബീല്‍ പാര്‍ക്ക്, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ ഏറെ നേരെ കുടുങ്ങിക്കിടന്നു.

ദുബായ്: ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നിരവധി സ്ഥലങ്ങളില്‍ ഏറെ നേരം വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന ഹൈവേകളിലും മെട്രോ സ്റ്റേഷനുകള്‍ക്കും സ്കൂളുകള്‍ക്കും സമീപത്തായിരുന്നു രൂക്ഷമായ ഗതാഗത തടസ്സമുണ്ടായത്.

അബുദാബിയിലേക്കുള്ള ശൈഖ് സായിദ് റോഡിലെ സബീല്‍ പാര്‍ക്ക്, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ ഏറെ നേരെ കുടുങ്ങിക്കിടന്നു. ഡൗണ്‍ഠൗണ്‍ ദുബായ്, എമാര്‍ സ്ക്വയര്‍, ബുര്‍ജ് ഖലീഫ മെട്രോ സ്റ്റേഷന്‍, എന്നിവിടങ്ങളിലും ഗതാഗത തടസ്സമുണ്ടായി. ശരാശരി 17 മുതല്‍ 21 മിനിറ്റ് വരെ വാഹനങ്ങള്‍ നീങ്ങാന്‍ കഴിയാതെ റോഡില്‍ കിടന്നുവെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.