ദില്ലി: സൗദി അറേബ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ഫാറൂഖ് ലുഖ്മാന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി. ഗൾഫിൽ നിന്നും ആദ്യമായി ഒരു സമ്പൂർണ്ണ മലയാള ദിനപത്രം ആരംഭിച്ചതിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ലുഖ്മാന്‍. അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററും മുഖ്യ പത്രാധിപരുമായിരുന്ന അദ്ദേഹം. മലയാളികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'സൗദി അറേബ്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ഫാറൂഖ് ലുക്മാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററും മുഖ്യ പത്രാധിപരുമായിരുന്ന അദ്ദേഹത്തിന് കേരളവും മലയാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഗൾഫിൽ നിന്നും ആദ്യമായി ഒരു സമ്പൂർണ്ണ മലയാള ദിനപത്രം ആരംഭിച്ചതിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ലുക്മാൻ. ഗൾഫ് മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ കേരളീയരിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ദു:ഖം പങ്കിടുന്നു'.