Asianet News MalayalamAsianet News Malayalam

വ്യാജ കമ്പനികളുടെ വിസയില്‍ കുവൈറ്റിലെത്തിയ 2900 പേര്‍ക്കായി അന്വേഷണം തുടങ്ങി

പിടിയിലായ 90 പേരില്‍ നിന്ന് കിട്ടിയ വിവരങ്ങളില്‍ നിന്നാണ് വലിയ മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഈ വ്യാജ കമ്പനികള്‍ കരാറുകള്‍ ഉണ്ടായിക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

Fake companies brought in 2900 expats to kuwait
Author
Kuwait City, First Published Nov 2, 2018, 10:43 AM IST

കുവൈറ്റ് സിറ്റി: വ്യാജ കമ്പനികളുടെ പേരിലെടുത്ത വിസയില്‍ മൂവായിരത്തോളം പേര്‍ കുവൈറ്റിലെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. 90 ഓളം പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 2900ലധികം പേരെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

പിടിയിലായ 90 പേരില്‍ നിന്ന് കിട്ടിയ വിവരങ്ങളില്‍ നിന്നാണ് വലിയ മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഈ വ്യാജ കമ്പനികള്‍ കരാറുകള്‍ ഉണ്ടായിക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മൂന്ന് കമ്പനികളുടെ ഉടമകളെയും തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്തു. സിറിയന്‍ വംശജനാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. 

ജലീബ് അല്‍ ഷുയൂഖില്‍ കഴിഞ്ഞ ദിവസം നടത്തിയ പതിവ് പരിശോധനയിലാണ് ചിലരെ ഉദ്ദ്യോഗസ്ഥര്‍ പിടികൂടിയത്. പണം നല്‍കിയാണ് വിസ വാങ്ങിയതെന്ന് ഇവര്‍ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞു. രാജ്യത്ത് കടന്നശേഷം ഈ കമ്പനികളില്‍ ഇവര്‍ ജോലി ചെയ്തിട്ടില്ല. 1500 മുതല്‍ 3000 വരെ കുവൈറ്റ് ദിനാര്‍ നല്‍കിയാണ് കമ്പനി ഉടമകള്‍ വിസ നല്‍കിയത്. വിവിധ രാജ്യക്കാരായ മൂവായിരത്തോളം പേരാണ് ഇങ്ങനെ എത്തിയതെന്ന് ഉദ്ദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios