35ഓളം പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജന്മാരെയാണ് പിടികൂടിയത്. ബ്രാന്‍ഡുകളുടെ ലോഗോ പോലും ഉപയോഗിച്ചാണ് തട്ടിപ്പ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള എല്ലാ നീക്കവും വിവിധ വകുപ്പുകളുമായി സഹകരിച്ച് തടയുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അജ്മാന്‍: പ്രമുഖ ബ്രാന്‍ഡുകളുടേതെന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ യുഎഇയില്‍ കര്‍ശന പരിശോധന. അജ്മാന്‍ സാമ്പത്തിക വികസനകാര്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 5,50,607 ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവയ്ക്ക് 5 കോടി ദിര്‍ഹം മൂല്യം വരുമെന്ന് അധികൃതര്‍ അറിയിച്ചു.
35ഓളം പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജന്മാരെയാണ് പിടികൂടിയത്. ബ്രാന്‍ഡുകളുടെ ലോഗോ പോലും ഉപയോഗിച്ചാണ് തട്ടിപ്പ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള എല്ലാ നീക്കവും വിവിധ വകുപ്പുകളുമായി സഹകരിച്ച് തടയുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ഉല്‍പ്പന്നങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അവ പിടിച്ചെടുക്കുന്നതിന് പുറമെ പിഴയും ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
