റിയാദ്: സൗദി വാണിജ്യ-നിക്ഷേപ മന്ത്രാലയം കടകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഐ ഫോണുകള്‍ പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദ ഫലസ്തീന്‍ സ്ട്രീറ്റിലെ കടകളില്‍ നിന്നാണ് ഐഫോണ്‍ 6 ന്റെ വ്യാജ പതിപ്പുകള്‍ അധികൃതര്‍ കണ്ടെടുത്തത്.

പൊലീസ് സംഘത്തിനൊപ്പമാണ് കഴിഞ്ഞദിവസം വാണിജ്യ-നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. മൊബൈല്‍ ഷോപ്പുകളില്‍ നിന്ന് കണ്ടെടുത്ത ഐഫോണുകള്‍ പരിശോധിച്ചപ്പോള്‍ ഇവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഫോണുകളുടെ ബോക്സിന് പുറത്ത് രേഖപ്പെടുത്തിയിരുന്ന വിവരങ്ങളും ഫോണിലെ വിവരങ്ങളും വ്യത്യസ്ഥമാണെന്നും അധികൃതര്‍ കണ്ടെത്തി.