പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ആഭരണങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്ത വസ്തുക്കളില്‍പ്പെടുന്നു.

റാസല്‍ഖൈമ: അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പുകള്‍ റാസല്‍ഖൈമയില്‍ പിടിച്ചെടുത്തു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ലഭിച്ച 19 പരാതികളില്‍ നടത്തിയ അന്വേഷണത്തില്‍ 70,060 വ്യാജ ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. 2,822,288 ദിര്‍ഹം വിലമതിക്കുന്നതാണ് ഇവ.

പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ആഭരണങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്ത വസ്തുക്കളില്‍പ്പെടുന്നു. കൊമേഴ്സ്യല്‍ പ്രൊട്ടക്ഷന്‍ വിഭാഗം വിപണി നിരീക്ഷിച്ചു വരികയാണെന്നും ഇതിന്‍റെ ഭാഗമായി ബോധവത്കരണ ക്യാമ്പയിനുകള്‍ നടത്തുന്നുണ്ടെന്നും സാമ്പത്തിക വിഭാഗത്തിലെ കൊമേഴ്സ്യല്‍ പ്രൊട്ടക്ഷന്‍ സെക്ഷന്‍ ഡയറക്ടര്‍ സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. വ്യാപാരികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ബ്രാന്‍ഡ് ഉടമകളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് പുറമെയാണിത്. 

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസിയെ വാഹനമിടിച്ചു; ഡ്രൈവറെ 45 മിനിറ്റില്‍ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്

ഷാര്‍ജ: ഏഷ്യക്കാരനായ കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അറബ് ഡ്രൈവറെ 45 മിനിറ്റിനുള്ളില്‍ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. തിങ്കളാഴ്ച അല്‍ വഹ്ദ റോഡിലാണ് അപകടമുണ്ടായത്. രാവിലെ 10.44നാണ് സംഭവത്തെ കുറിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുന്നത്.

കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം ഡ്രൈവര്‍ സ്ഥലത്ത് നിന്നും വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു. അനുവദനീയമല്ലാത്ത സ്ഥലത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഏഷ്യക്കാരനെ വാഹനമിടിച്ചത്. സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് പ്രത്യേക പട്രോള്‍ സംഘം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് വാഹനമോടിച്ചയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ച ഷാര്‍ജ പൊലീസ്, 45 മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ബുഹൈറ പൊലീസ് ആരംഭിച്ചു.