തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ വാഹനം പരിശോധിച്ച് പണം കണ്ടെടുക്കുകയും ചെയ്തു. 

ഷാര്‍ജ: പൊലീസ് വേഷത്തില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും പണം വാങ്ങുകയും ചെയ്ത 37 വയസുകാരന് കോടതി ശിക്ഷ വിധിച്ചു. 21 മാസം തടവ് ശിക്ഷയും 1.51 ലക്ഷം ദിര്‍ഹവുമാണ് പ്രതിയായ ഏഷ്യക്കാരന് ഷാര്‍ജ കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

അഞ്ച് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പൊലീസ് വേഷത്തില്‍ പലയിടങ്ങളിലും കറങ്ങിനടന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതിന് പുറമെ ഐ.ടി നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് വേഷത്തിലെത്തിയ ആള്‍ മര്‍ദ്ദിച്ചുവെന്ന് നിരവധിപ്പേര്‍ പരാതിപ്പെട്ടതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയത്. ഒരാളില്‍ നിന്ന് 1200 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ വാഹനം പരിശോധിച്ച് പണം കണ്ടെടുക്കുകയും ചെയ്തു. മറ്റൊരു ഏഷ്യക്കാരന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു. ഷാര്‍ജ പൊലീസിലെ പ്രിവന്റീവ് സെക്യൂരിറ്റി വിഭാഗത്തിലാണ് ജോലിയെന്നായിരുന്നു ഇയാള്‍ പരിചയപ്പെടുത്തിയത്. പോകുന്നിടത്തെല്ലാം പൊലീസ് യൂണിഫോം കൂടി ഇയാള്‍ വാഹനത്തില്‍ കരുതിയിരുന്നു.