Asianet News MalayalamAsianet News Malayalam

ഉറക്കത്തിനിടെ അമ്മയുടെ മുടി കഴുത്തില്‍ കുരുങ്ങി, ശ്വാസംമുട്ടിയ കുഞ്ഞിനെ രക്ഷിച്ച സംഭവം വിവരിച്ച് പിതാവ്

രാത്രി ദമ്പതികളുടെ നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്. ഉറക്കത്തിനിടെ ഷെഹിയുടെ മുടി കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങി. തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെയാണ് ഷെഹി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയത്.

father explains the incident of mothers hair locked around babys neck
Author
Dubai - United Arab Emirates, First Published Nov 14, 2020, 3:00 PM IST

ദുബൈ: ഉറക്കത്തിനിടെ അമ്മയുടെ മുടി കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിനെ രക്ഷപ്പെടുത്തി. ദുബൈയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അസീസ്(അസി)യുടെയും ഷെഹിയുടെയും ഒരു വയസ്സുള്ള കുഞ്ഞ് ഷസയുടെ കഴുത്തിലാണ് മുടി കുരുങ്ങിയത്. ശ്വാസംകിട്ടാതെ കരഞ്ഞ കുഞ്ഞിനെ അസി മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

തിരൂര്‍ സ്വദേശികളായ ദമ്പതികള്‍ ദുബൈ അല്‍ബദായിലെ വില്ലയിലാണ് താമസിക്കുന്നത്. രാത്രി ദമ്പതികളുടെ നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്. ഉറക്കത്തിനിടെ ഷെഹിയുടെ മുടി കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങി. തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെയാണ് ഷെഹി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയത്. തുടര്‍ന്ന് വളരെ ശ്രദ്ധയോടെ അസി കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങിയ മുടി മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി അസി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. എല്ലാ അമ്മമാരും തങ്ങളുടെ മുടി കുഞ്ഞിന് അപകടമുണ്ടാക്കാതെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെയാണ് അസി കുറിപ്പ് പങ്കുവെച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ്

രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് .

അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല .

ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. അപ്പോൾ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികൾ ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അമർന്നു ശ്വാസം മുട്ടുകയാണ് മോൾ !

എനിക്ക് കൈകൾ വിറച്ചു ,കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാൻ നോക്കിയിട്ടു ടെൻഷൻ കാരണം പറ്റുന്നില്ല . സ്‌ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു.

ഞാൻ ഒരു മുൻകരുതലായി മുടിക്കിടയിൽ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാൻ നോക്കി . ലൈറ്റ് ‌ ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച്‌ മുടി മുറിക്കേണ്ടി വന്നു. സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യുവാൻ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചിൽ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോൾ , കുഞ്ഞിന്റെ കരച്ചി ലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തിൽ നിന്ന് രക്ഷപെട്ടത് ,എഴുന്നേൽക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക. അസി

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ്...

Posted by Azi Ac on Monday, November 9, 2020
Follow Us:
Download App:
  • android
  • ios