സുരക്ഷാ സേന വീട്ടിലെത്തിയപ്പോള്‍ പ്രതി വീടിന് മുകളിലേക്ക് കയറുകയും ഭാരമേറിയ സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. ഈ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി തുനീഷ്യന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
തുനിസ്: തുനീഷ്യയില്‍ ലൈസന്‍സ് ഇല്ലാതെ മദ്യവില്‍പ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ രക്ഷപ്പെടുന്നതിനായി പിതാവ് മക്കളെ വീടിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു. തുനീഷ്യന്‍ ഗവര്‍ണറേറ്റിലെ മൊണാസ്റ്റിറിാണ് സംഭവം ഉണ്ടായത്. ഇയാളെയും 20 വയസ്സുള്ള മകനെയും പിടികൂടാനായാണ് പൊലീസ് എത്തിയത്. ലൈസന്‍സില്ലാതെ മദ്യവില്‍പ്പന നടത്തിയതും അക്രമങ്ങള്‍ നടത്തിയതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ സേന വീട്ടിലെത്തിയപ്പോള്‍ പ്രതി വീടിന് മുകളിലേക്ക് കയറുകയും ഭാരമേറിയ സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. ഈ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി തുനീഷ്യന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഇയാള്‍ എട്ടും നാലും വയസ്സ് പ്രായമായ മക്കളെയും വീടിന് മുകളില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. ഇതില്‍ ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. തലയോട്ടിക്ക് പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തെ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തതയില്ല.
പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 20കാരനായ മകന്‍ രക്ഷപ്പെട്ടു. പൊലീസ് കസ്റ്റഡിയിലുള്ള പിതാവിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകം, സുരക്ഷാ ജീവനക്കാരെ ആക്രമിക്കല്‍, നധികൃത മദ്യവില്‍പ്പന എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
