Asianet News MalayalamAsianet News Malayalam

വിദേശികളുടെ വിസ മാറ്റം; കുവൈത്തില്‍ ഫീസ് വര്‍ധിപ്പിച്ചേക്കും

തൊഴില്‍ വിപണിയുടെ ക്രമീകരണവും വിസക്കച്ചവടം അവസാനിപ്പിക്കലുമാണ് മാന്‍പവര്‍ അതോറിറ്റിയുടെ ലക്ഷ്യം. അതില്‍ പ്രധാനം വിസ മാറ്റത്തിനുള്ള ഫീസ് വര്‍ധനവാണ്

fees increased for visa changing
Author
Kuwait City, First Published May 8, 2019, 12:00 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ വിസ മാറ്റത്തിനുള്ള ഫീസ് വര്‍ധിപ്പിച്ചേക്കും. വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നതിനെകുറിച്ചും മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നുണ്ട്.

തൊഴില്‍ വിപണിയുടെ ക്രമീകരണവും വിസക്കച്ചവടം അവസാനിപ്പിക്കലുമാണ് മാന്‍പവര്‍ അതോറിറ്റിയുടെ ലക്ഷ്യം. അതില്‍ പ്രധാനം വിസ മാറ്റത്തിനുള്ള ഫീസ് വര്‍ധനവാണ്. കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് വിസ മാറുന്നതിനും ചെറുകിട സ്ഥാപങ്ങളില്‍ നിന്നും സ്വകാര്യ മേഖലയില്‍ വിസ മാറ്റുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ആദ്യഘട്ടത്തില്‍ പിരഗണിക്കുന്നത്.

കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യമേഖലയിലേക്കു വിസ മാറ്റുന്നതിന് സുരക്ഷ വിഭാഗത്തിന്റെ അനുമതി നിര്‍ബന്ധമാക്കാനും തീരുമാനമായി. ആശ്രിത വിസയിലുള്ളവര്‍ സ്വകാര്യമേഖലയിലേക്ക്നടത്തുന്ന വിസ മാറ്റം നിര്‍ത്തലാക്കിയേക്കുമെന്നും സൂചനകളുണ്ട്.

അങ്ങനെ കടുത്ത നടപടികള്‍ക്കാണ് മാന്‍പവര്‍ അതോറിറ്റി നീങ്ങുന്നത്. അതോടൊപ്പം സ്വകാര്യമേഖലയില്‍ വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. തീരുമാനം രാജ്യത്ത് ജോലിചെയ്യുന്ന മലയാളികളടക്കമുള്ള വിദേശികളെ കാര്യമായി ബാധിക്കും.

Follow Us:
Download App:
  • android
  • ios