ബഹ്റൈനില്‍ 29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേര് പിടിയിൽ. 21നും 33നും ഇടയിൽ പ്രായമുള്ള, വിവിധ രാജ്യക്കാരായ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് 1,35,000 ബഹ്റൈൻ ദിനാറിലധികം മൂല്യമുണ്ട്.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത 15 പേര് അറസ്റ്റിൽ. 29 കിലോഗ്രാം മയക്കുമരുന്നാണ് ഇവര്‍ കടത്താൻ ശ്രമിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസിലെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം, കസ്റ്റംസ് അഫയേഴ്സ്, എയർ കാർഗോ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ വിവിധ ഓപ്പറേഷനുകളിലാണ് ഇവർ പിടിയിലായത്.
21നും 33നും ഇടയിൽ പ്രായമുള്ള, വിവിധ രാജ്യക്കാരായ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 1,35,000 ബഹ്റൈൻ ദിനാറിലധികം മൂല്യം വരും. മയക്കുമരുന്ന് വിൽപനയും കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ച ഉടൻതന്നെ വിശദമായ അന്വേഷണങ്ങളും വിവരശേഖരണവും തെളിവെടുപ്പും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.


