താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. കെട്ടിടത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നതിന് മുമ്പ് താഴെ പാര്‍ക്ക് ചെയ്ത കാറിലേക്കും പെണ്‍കുട്ടി വീണിരുന്നു.
ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് 15 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ഷാര്‍ജ അല്‍ ഇത്തിഹാദ് റോഡില്‍ വെച്ചാണ് സംഭവം. അറബ് പെണ്‍കുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
ആത്മഹത്യ ആണോയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20നാണ് വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചത്. പൊലീസ് പട്രോള്‍, ആംബുലന്‍സ്, കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
സ്‌കേറ്റിങ്ങിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ് പ്രവാസി ആണ്‍കുട്ടി മരിച്ചു
താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് കുട്ടി മരിച്ചത്. കെട്ടിടത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നതിന് മുമ്പ് താഴെ പാര്‍ക്ക് ചെയ്ത കാറിലേക്കും പെണ്‍കുട്ടി വീണിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട്് വീട്ടുകാരെ ചോദ്യം ചെയ്യും.
യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു
പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രവാസി യുഎഇയില്‍ അറസ്റ്റില്‍
ഷാര്‍ജ: പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 29കാരനായ പ്രവാസി ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജയിലെ അല്‍ തായ്വാന്‍ ഏരിയയില്‍ പ്രവാസി പെണ്‍കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന അതേ വീട്ടിലാണ് പ്രതിയും കഴിഞ്ഞിരുന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജോലിക്ക് പോയ സമയത്താണ് പ്രതി, കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ രാത്രി എട്ടു മണിയോടെ തിരികെ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇയാളാണ് പ്രതിയെന്ന് മാതാപിതാക്കളോട് പറഞ്ഞ പെണ്‍കുട്ടി, നടന്ന സംഭവങ്ങളെല്ലാം വിശദമാക്കി.
തുടര്‍ന്ന് മാതാപിതാക്കള്‍ അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ വിശ്വസിച്ചിരുന്നതായും അടുത് സുഹൃത്തായാണ് കണക്കാക്കിയിരുന്നതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
