ഫാമിലി മെഡിസിൻ സേവനങ്ങളിലാണ് മെഡ്‌സ്റ്റാർ ക്ലിനിക്കുകൾ  ശ്രദ്ധ കേന്ദ്രീകരിച്ച്‌ വരുന്നത്. സാധാരണക്കാരായ രോഗികൾക്ക് മിതമായ ഫീസിൽ മികച്ച പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ  വ്യക്തമാക്കി. 

മസ്‍കറ്റ്: മെഡ്സ്റ്റാർ ക്ലിനിക്കിന്റെ അഞ്ചാമത് ശാഖ ഒമാനിലെ അൽ ദാഖിലിയ മേഖലയിലെ നിസ്‌വയിൽ പ്രവർത്തനമാരംഭിക്കുന്നു. വിസ മെഡിക്കൽ സൗകര്യത്തോടെയാണ് നിസ്‍വയിൽ മെഡ്സ്റ്റാറിന്റെ തുടക്കം. നിസ്വയിലെ കർഷയിൽ ഒരു പോളിക്ലിനിക്കായിട്ടാണ് മെഡ്സ്റ്റാർ ആരംഭിക്കുന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഡോക്ടർമാർ, നഴ്സുമാർ മറ്റ് ആരോഗ്യ പ്രവത്തകർ എന്നിവരുടെ മികച്ച പരിചരണം രോഗികൾക്ക് ലഭിക്കുകയെന്നതിലായിരിക്കും തങ്ങൾ ഊന്നൽ നൽകുകയെന്നും ഒപ്പം മരുന്നുകളുടെ ലഭ്യതക്കായി മെഡ്സ്റ്റാർ ഫാർമസിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും വാര്‍ത്താസമ്മേളനത്തിൽ അധികൃതര്‍ പറഞ്ഞു. ഫാമിലി മെഡിസിൻ സേവനങ്ങളിലാണ് മെഡ്‌സ്റ്റാർ ക്ലിനിക്കുകൾ ശ്രദ്ധ കേന്ദ്രീകരിച്ച്‌ വരുന്നത്. സാധാരണക്കാരായ രോഗികൾക്ക് മിതമായ ഫീസിൽ മികച്ച പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 2019ലാണ് മസ്‌കറ്റിലെ ഗോബ്രയിൽ ഒമാനിലെ ആദ്യത്തെ മെഡ്‌സ്റ്റാർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത്. വാർത്താസമ്മേളനത്തിൽ മാനേജ്‍മെന്റ് പ്രതിനിധികളായ സീനിയ ബിജു, എ.ആർ. ബിജു, ഷാലി സാബ്രി, സാബ്രി ഹാരിദ്‌ എന്നിവർ പങ്കെടുത്തു.