ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് നിന്ന് ഒരാളെയും പിടികൂടി. കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് ഇയാള്‍ പിടിയിലായത്.

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ പരിശോധന ശക്തമായി തുടരുകയാണ്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയില്‍ സാല്‍മി സ്ക്രാപ് യാര്‍ഡില്‍ നിന്നും 59 താമസനിയമലംഘകരെ പിടികൂടി. 

ജലീബ് അല്‍ ഷുയൂഖ് പ്രദേശത്ത് നിന്ന് ഒരാളെയും പിടികൂടി. കുവൈത്തിലേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് ഇയാള്‍ പിടിയിലായത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്. 

Read More - നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ 154 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍തോതില്‍ മദ്യം കൈവശം വെച്ച പ്രവാസിയെ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 154 കുപ്പി മദ്യം പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

Read More -  സ്‍ത്രീവേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; മസാജ് സെന്ററില്‍ നിന്ന് 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തു