ഒരു യുവാവ് തന്നെ പ്രലോഭിപ്പിച്ച് അബ്‍ദലി ഏരിയയിലുള്ള ഫാമിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്‍തുവെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയിലുള്ളത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവതിയെ ഫാമില്‍ കൊണ്ടുപോയി ഉപദ്രവിച്ചെന്ന് പരാതി. ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് അല്‍ ഖശാനിയ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഒരു യുവാവ് തന്നെ പ്രലോഭിപ്പിച്ച് അബ്‍ദലി ഏരിയയിലുള്ള ഫാമിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്‍തുവെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയിലുള്ളത്. 

പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്നെ ഉപദ്രവിക്കരുതെന്ന് യുവാവിനോട് അപേക്ഷിച്ചെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ലെന്നും യുവതി പറഞ്ഞു. ആരോപണ വിധേയനായ യുവാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്‍ത ശേഷം തുടരന്വേഷണം നടത്താന്‍ ജഹ്റ പ്രോസിക്യൂഷന്‍ ഓഫീസ് ഉത്തരവിട്ടു.