കെട്ടിടങ്ങളില്‍ അനധികൃതമായി നിർമാണ പ്രവൃത്തികള്‍ നടത്തിയിട്ടില്ലെന്നും ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് സർട്ടിഫിക്കറ്റ്.

റിയാദ്: സൗദിയിൽ കെട്ടിടങ്ങളിൽ നിയമവിരുദ്ധമായി നിർമിച്ച ഭാഗങ്ങൾക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇന്ന് (ഞായറാഴ്ച) മുതൽ പിഴ ചുമത്തും. താമസ വാണിജ്യ കെട്ടിടങ്ങളുടെ ഭംഗികെടുത്തുന്ന എന്തും നിയമലംഘനമായി പരിഗണിക്കും. ബിൽഡിങ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിയമമാണ് പ്രാബല്യത്തിലായത്. സൗദി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം നിർദേശിച്ച ബിൽഡിങ് കംപ്ലയന്സ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധമാകും. സർട്ടിഫക്കറ്റ് സ്വന്തമാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സാവകാശം ഇന്ന് അവസാനിച്ചു.

കെട്ടിടങ്ങളില്‍ അനധികൃതമായി നിർമാണ പ്രവൃത്തികള്‍ നടത്തിയിട്ടില്ലെന്നും ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് സർട്ടിഫിക്കറ്റ്. നഗരങ്ങളിലെ ഭൂപ്രകൃതിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക, നഗരത്തിെൻറ രൂപഭംഗിയും നാഗരികതയും നിലനിർത്തുക, ആരോഗ്യകരവും ശുചിത്വവുമുള്ള സുസ്ഥിര നഗരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്.

Read Also - ഈ ആഴ്ച ഒരു അധിക അവധി കൂടി, ആകെ മൂന്ന് ദിവസം ലഭിക്കും; സ്വകാര്യ മേഖലക്കും ബാധകം, അറിയിപ്പ് ഈ ഗൾഫ് രാജ്യത്ത്

കഴിഞ്ഞ വർഷം സെപ്തംബറില്‍ പ്രഖ്യാപിച്ച നിയമമാണ് ഇന്ന് മുതല്‍ പ്രാബല്യത്തിലായത്. മന്ത്രാലയം നിർദേശിച്ച 19 നിയമ ലംഘനങ്ങളില്‍ നിന്നും കെട്ടിടങ്ങള്‍ മുക്തമായിരിക്കണം. പ്രധാന റോഡിന് അഭിമുഖമായി കാണുന്ന വിധത്തിൽ കെട്ടിടത്തില്‍ എയർകണ്ടീഷണറുകള്‍ സ്ഥാപിക്കുക, ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ലാതിരിക്കുക, പാർക്കിങ് ഉപയോഗത്തില്‍ മാറ്റം വരുത്തല്‍ തുടങ്ങിയവ നിയമലംഘനങ്ങളില്‍ ഉൾപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...