Asianet News MalayalamAsianet News Malayalam

സൗദിയിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ കര്‍ശനമാക്കി

സാമ്പത്തിക പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടാതിരിക്കാൻ വാഹന ഉടമകൾ ഇൻഷുറൻസ് കാലാവധി ഉറപ്പുവരുത്തണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

fine for vehicle insurance violations in saudi resume from july 22
Author
Riyadh Saudi Arabia, First Published Jul 9, 2020, 4:45 PM IST

റിയാദ്: സൗദി അറേബ്യയിൽ ഇൻഷുറൻസില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതൽ പിടികൂടും. ട്രാഫിക് വകുപ്പ് ഒരുക്കുന്ന കമ്പ്യൂട്ടർ സംവിധാനം വഴി സ്വമേധയാ ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇൻഷുറൻസ് നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ഇൻഷുറൻസ് ഡാറ്റകൾ ദേശീയ ഇൻഫർമേഷൻ സെൻററുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. നൂതനമായ ഈ സംവിധാനം 22 മുതൽ പ്രവർത്തനം ആരംഭിക്കും. 

സാമ്പത്തിക പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടാതിരിക്കാൻ വാഹന ഉടമകൾ ഇൻഷുറൻസ് കാലാവധി ഉറപ്പുവരുത്തണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ രജിസ്ട്രേഷനും മറ്റ് നടപടികളും കൊവിഡ് മൂലം നിർത്തിവെച്ചിരുന്ന അസാധാരണ സാഹചര്യം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ജീവിതം സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു. അതിനാൽ വാഹനം ഇൻഷുർ ചെയ്യുന്നതടക്കമുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വാഹനമോടിക്കുന്നവർ നിർബന്ധമായും പാലിക്കണം. അപകടങ്ങൾ സംഭവിച്ചവർക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന സംവിധാനമാണത്. വാഹനത്തിന് ഇൻഷുർ ഇല്ലാതിരിക്കൽ നിയമലംഘനമായി കണക്കാക്കും. ലംഘനം പിടികൂടിയാൽ 100 റിയാലിനും 150 റിയാലിനുമിടയിൽ സാമ്പത്തിക പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു. 

യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; നിബന്ധനകള്‍ പുറത്തിറക്കി

Follow Us:
Download App:
  • android
  • ios