യുഎഇയില്‍ ഈ മാസം 15 മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഓര്‍മ്മപ്പെടുത്തല്‍. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കണമെന്നാണ് നിയമം.

അബുദാബി: യുഎഇയില്‍ തൊഴില്‍ നിയമലംഘനം നടത്തുന്ന കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 5000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. പിഴയ്ക്ക് പുറമെ തടവുശിക്ഷയും ലഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുഎഇയില്‍ ഈ മാസം 15 മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഓര്‍മ്മപ്പെടുത്തല്‍. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കണമെന്നാണ് നിയമം. ഈ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തു​ട​ർ​ച്ച​യാ​യ പതിനെട്ടാം വ​ർ​ഷ​മാ​ണ് യുഎ​ഇ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. 

തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്നതായി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 600590000 എ​ന്ന ന​മ്പ​റി​ൽ വിളിച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തിൽ മറ്റ് ​ഗൾഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച അന്‍പതിലധികം തൊഴിലാളികള്‍ അറസ്റ്റില്‍

സൗദിയില്‍ മധ്യാഹ്ന ജോലിക്ക് കര്‍ശന നിയന്ത്രണം

റിയാദ്: ചൂട് ശക്തമായതോടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യുന്നതില്‍ നിയന്ത്രണം എര്‍പ്പെടുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുള്‍പ്പെടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ സൂര്യ താപമേറ്റ് ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.

തൊഴില്‍ സംബന്ധമായ രോഗങ്ങളും പരിക്കുകളും കുറയ്ക്കാനും ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഉത്തരവിനനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കണമെന്നും ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

നിയമ ലംഘനം ഉപഭോക്തൃ സേവന നമ്പറായ 19911 വഴിയോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ താപമേറ്റുണ്ടാവുന്ന അപകടങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ തൊഴിലുടമകളെ അറിയിക്കാനായി മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.