ജിദ്ദ: സൗദി അറേബ്യയിലെ അസീസിയയില്‍ തീപിടുത്തം. ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കോംപ്ലക്സിലെ കടകളില്‍ ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെയാണ് തീപിടിച്ചത്. ഉടന്‍തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാനും പിന്നീട് നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായി സിവില്‍ ഡിഫന്‍സ് മക്ക മേഖല വക്താവ് കേണല്‍ മുഹമമ്ദ് ബിന്‍ ഉസ്‍മാന്‍ അല്‍ഖര്‍നി പറഞ്ഞു. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.