സമൈല്‍ വിലായത്തിലെ ദുസ്സുര്‍ വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

മസ്‌കറ്റ്: ഒമാനിലെ സമൈല്‍ വിലായത്തിലെ ഒരു ഫാക്ടറിയില്‍ തീപിടിത്തം. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി.

Add Asianetnews as a Preferred SourcegooglePreferred

സമൈല്‍ വിലായത്തിലെ ദുസ്സുര്‍ വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona