പ്രവാസി മലയാളി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് അദ്ദേഹം മദീനയിൽ തിരിച്ചെത്തിയത്. നേരത്തെ ജിദ്ദയിലെ ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു.

മദീന: മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) മദീനയിൽ വാഹനാപകടത്തിൽ ബുധനാഴ്ച നിര്യാതനായി. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് അദ്ദേഹം മദീനയിൽ തിരിച്ചെത്തിയത്. ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയുടെ സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്നു. നേരത്തെ ജിദ്ദയിലെ ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന നൗഫൽ, രണ്ടര വർഷങ്ങൾക്ക് മുമ്പാണ് മദീനയിലെ ബ്രാഞ്ചിലേക്ക് മാറിയത്.

അലവിക്കുട്ടി - മറിയുമ്മ ദമ്പതികളുടെ മകനാണ്. മുൻഷിദയാണ് ഭാര്യ; രണ്ടു മക്കളുമുണ്ട്. മദീനയിലെ അഹമ്മദി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടടികൾ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.