തൊട്ടടുത്ത മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നുപിടിക്കുന്നത് തടയാന്‍ സാധിച്ചതായി അഗ്നിശമന സേന അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെര്‍ഫ്യൂം ഷോപ്പില്‍ തീപ്പിടുത്തം. കഴിഞ്ഞ ദിവസം സൂഖ് മുബാറകിയയിലായിരുന്നു സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തൊട്ടടുത്ത മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നുപിടിക്കുന്നത് തടയാന്‍ സാധിച്ചതായി അഗ്നിശമന സേന അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred