ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ബുഹൈറയിലെ അല്‍ ദുറ ടവറിലാണ് ചൊവ്വാഴ്ച രാത്രി തീ പടര്‍ന്നുപിടിച്ചത്.

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ സമീപത്തെ അഞ്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും അഗ്നിശമന സേന ഒഴിപ്പിച്ചു. തീ പടര്‍ന്നുപിടിക്കാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ ഹാനി അല്‍ ദമാനി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന നടത്തും.