രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി അറിയിച്ചു. 

മസ്‍കത്ത്: ഒമാനില്‍ വാഹനങ്ങളുടെ പഴയ സ്‍പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്‍തഖ് വിലായത്തിലുള്ള ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെയും നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെയും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പുകള്‍ക്ക് കീഴിലുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി അറിയിച്ചു.

ഒമാനില്‍ ഇലക്ട്രോണിക് പേയ്‍മെന്റ് നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി
മസ്‍കത്ത്: ഒമാനില്‍ ഇലക്ട്രോണിക് പേയ്‍മെന്റ് നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന തുടങ്ങി. നിശ്ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ ഇ-പേയ്‍മെന്റ് സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രണ്ടാഴ്‍ച മുമ്പ് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പരിശോധന ആരംഭിച്ചത്.

Read also: ഗുളികയുടെ എണ്ണം ചതിച്ചു; വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ മലയാളിക്ക് 90 ദിവസത്തിന് ശേഷം മോചനം

ഫുഡ് സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വര്‍ണം - വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍, പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖലാ കോംപ്ലക്സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പേയ്‍മെന്റ് നിര്‍ബന്ധമാക്കിയത്.

അധികൃതരുടെ നിര്‍ദേശപ്രകാരം നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇ- പേയ്‍മെന്റ് സംവിധാനം നടപ്പാക്കിയിരുന്നു. ചെറിയ സ്ഥാപനങ്ങളാണ് ഇനിയും ഇത്തരം സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ കൂടി നിയമം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് അധികൃതരുടെ പരിശോധന.