Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം

സിവില്‍ ഡിഫന്‍സ് സംഘമെത്തി സ്ഥലത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വര്‍ക്ക്‌ഷോപ്പുകളിലേക്കും തീ പടരാതെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.

fire break out at factory in Umm Al Quwain
Author
Umm Al Quwain - Umm Al Quawain - United Arab Emirates, First Published Oct 22, 2020, 9:54 PM IST

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഒരു ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപ്പടര്‍ന്നത്. അപകട വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. 

ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിവില്‍ ഡിഫന്‍സ് സംഘമെത്തി സ്ഥലത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വര്‍ക്ക്‌ഷോപ്പുകളിലേക്കും തീ പടരാതെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സ് അധികൃതരെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം നടത്തും. 

Follow Us:
Download App:
  • android
  • ios